സൌദി അറേബ്യയിൽ വാഹനങ്ങളുമായി കസ്റ്റംസ് പോർട്ടുകളിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വിശദീകരിച്ചു.

കസ്റ്റംസ് പോർട്ടുകളിലൂടെ കടന്നുപോകുന്നതിന്, വാഹനത്തിന്റെ ഡ്രൈവർ ഒറിജിനൽ ഫോം കൈവശം കരുതണമെന്നും അത് കാലാവധിയുള്ളതായിരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

വാഹനത്തിന്റെ ഡ്രൈവർ അതിന്റെ ഉടമയായിരിക്കണം, അല്ലെങ്കിൽ വാഹനത്തിന്റെ ഉടമയിൽ നിന്ന് വാഹനത്തിന്റെ ഡ്രൈവർക്ക് അനുമതി നൽകികൊണ്ടുള്ള അംഗീകാര പത്രം നിർബന്ധമാണെന്നും, അല്ലാത്ത സാഹചര്യത്തിൽ കസ്റ്റംസ് പോർട്ടിൽ നിന്ന് പുറത്ത് കടക്കുമ്പോൾ പ്രയാസം നേരിടുമെന്നും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

കാലഹരണപ്പെട്ട വാഹന ലൈസൻസുമായി കസ്റ്റംസ് പോർട്ടുകളിൽ നിന്ന് പുറത്തുകടക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായാണ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഇക്കാര്യം വിശദീകരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക