സൗദിയിൽ മലയാളി മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

സൌദിയിലെ ജിദ്ദയിൽ മലയാളി നിര്യാതനായി. പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശി മുഹമ്മദ് അലി കോണിക്കൽ (58) ആണ് മരിച്ചത്. ജിദ്ദ റിഹാബ് ഏരിയയിൽ താമസച്ചിരുന്നത്.  ബദർ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു.  ഇന്ന് (ഞായറാഴ്ച) പുലർച്ച അഞ്ചുമണിക്ക് അൽ മുസ്തക്ബൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

മൃതദേഹം നാട്ടിലെക്ക്‌ കുണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. രണ്ടു മക്കൾ ജിദ്ദയിലുണ്ട്.

ഭാര്യ: ആസിയ. മക്കൾ: മുഹമ്മദ് മഹ്സിൻ, മുഹമ്മദ് യാസീൻ, ഫസീല ഫാരിസ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share