ഹൈദരാബാദിലേക്കുളള എയർ ഇന്ത്യ വിമാനം ചവറ പാലത്തിൽ കുടുങ്ങി; ഹൈദരാബാദിലെത്താൻ 20 ദിവസമെടുക്കും

കൊല്ലം ബൈപാസിൽ വിമാനമിറങ്ങി. കൗതുകക്കാഴ്ച അടുത്ത കണ്ട ആവേശത്തിൽ നാട്ടുകാരും യാത്രക്കാരും. തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന എയർ ഇന്ത്യയുടെ  ഉപയോഗശൂന്യമായ എയർ ബസ് 320 ആണു ലോറിയിൽ ബൈപാസിലെത്തിയത്.

ആന്ധ്ര സ്വദേശിയായ സ്വകാര്യ വ്യക്തി ലേലത്തിൽ എടുത്തതാണ് ഉപയോഗ ശൂന്യമായ ഈ വിമാനം. ലോറിയിൽ ഹൈദരാബാദിൽ എത്തിച്ചു ഭക്ഷണശാലയാക്കി മാറ്റും. രണ്ടുദിവസം മുൻപാണു വലിയ കണ്ടെയ്നർ ലോറിയിൽ വിമാനം കയറ്റി യാത്ര ആരംഭിച്ചത്. വിമാനത്തിന്റെ വശങ്ങളിലെയും മുകളിലെയും ചിറകുകളും സമാനമായ മറ്റൊരു വാഹനത്തിൽ  കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരത്തിനു സമീപം   ഈ വാഹനത്തിൽ ബസ് ഇടിച്ച് അപകടമുണ്ടായതിനാലാണ് അതിന്റെ യാത്ര വൈകിയിരുന്നു.

ഇന്നലെ പുലർച്ചെയോടെയാണു ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസയുടെ സമീപം വിമാനം എത്തിയ ലോറി നിർത്തിയിട്ടത്. തുടർന്ന് വൈകിട്ടോടെയാണ് യാത്ര പുനരാരംഭിച്ചത്. രാത്രി സമയത്ത് മാത്രമാണ് ഓടുന്നത്. 30 കിലോമീറ്റർ വേഗതയിലാണു  സഞ്ചരിക്കുന്നത്. തുടർന്ന് അനുയോജ്യമായ സ്ഥലത്ത് പാർക്ക് ചെയ്യും. ഹൈദരാബാദിലെത്താൻ 20 ദിവസം വേണ്ടി വരുമെന്നും ജീവനക്കാർ പറഞ്ഞു.

ഇതിനിടെ കൊച്ചിയിലേക്കുള്ള യാത്രക്കിടെ വിമാനം ചവറ പാലത്തിൽ കുടുങ്ങി. തിരുവനന്തപുരത്തുനിന്ന്‌ വിമാനവും വഹിച്ചെത്തിയ ട്രെയിലർ ലോറിയുടെ ടയർ പഞ്ചറായി ചവറ പാലത്തിൽ കുടുങ്ങുകയായിരുന്നു.

 

 

ഇന്നലെ കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസ കടക്കാനാകാതെയും ട്രെയിലർ കുടുങ്ങിയിരുന്നു. കൊച്ചി ഭാഗത്തേക്കു പോകാൻ രാവിലെ എത്തിയ ട്രെയിലർ വിമാനവുമായി ടോൾ പ്ലാസ കടക്കാൻ കഴിയാത്തതിനാൽ റോഡിന്റെ വശത്ത്‌ നിർത്തിയിട്ടു. റോഡരികിൽ കിടന്ന വിമാനം കാണാൻ നാട്ടുകാർ കൂട്ടമായെത്തിയതോടെ ഗതാഗതക്കുരുക് ഉണ്ടാവുകയും പൊലീസ് ഇടപെട്ട് ടോൾ പ്ലാസയുടെ വശത്തുകൂടി ഒരുവിധം ട്രെയിലർ കടത്തിവിടുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് കുരീപ്പുഴ – കാവനാട് പാലം കയറുന്നതിനു മുമ്പേ ട്രെയിലറിന്റെ ടയർ പഞ്ചറായി വീണ്ടും റോഡിൽ കുടുങ്ങിയത്.

30 വര്‍ഷം ആകാശത്ത് പറന്നുനടന്ന എയര്‍ ബസ് എ-320 വിമാനമാണ് കാലഹരണപ്പെട്ടതോടെ ഹൈദ്രാബാദ് സ്വദേശി ജോഗിന്ദര്‍ സിംഗ് 75 ലക്ഷം രൂപക്ക് ലേലത്തില്‍ വാങ്ങിയത്. 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെയാണ് വിമാനം ആക്ണ്‍വിലക്ക് വില്‍ക്കാന്‍ എയർ ഇന്ത്യ എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചത്.

വിമാനംപൊളിക്കാനായി ജോഗിന്ദര്‍ സിങ് നാല് ഭാഗങ്ങളാക്കി ട്രെയിലറുകളിൽ കൊണ്ടുപോകുമ്പോഴാണ് വഴിയിൽ കുടുങ്ങിയത്‌. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറക് കൊണ്ടുപോയ ട്രെയിലർ ലോറി തട്ടി കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!