ഒ.ഐ.സി.സി ജിദ്ദ, മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് വെള്ളിയാഴ്ച ആരംഭിക്കും

സൌദിയിലെ ജിദ്ദയിൽ ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കെ. എൽ 10 വിന്നേഴ്സ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 4, 11 തിയതികളിലായി ജിദ്ദയിൽ നടക്കുമെന്ന് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജിദ്ദ ഖാലിദ് ബിൻ വലീദിലെ റിയൽ കേരള ഗ്രൗണ്ടിൽവെച്ചാണ് മത്സരം. പ്രമുഖരായ 8 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം നവംബർ 4 വെള്ളിയാഴ്ച രാത്രി 8.30 നടക്കും. സെമി ഫൈനൽ – ഫൈനൽ മത്സരങ്ങൾ നവംബർ 11വെള്ളിയാഴ്ച രാത്രി 8.30 ന് നടക്കും. ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയിൽ അബ്ദുൽ മജീദ് നഹ മുഖ്യ രക്ഷധികാരിയും സി. എം അഹ്‌മദ്‌ രക്ഷാധികാരിയുമാണ്.

 

ടൂർണമെന്റിലെ വിന്നേഴ്സിന് കെ. എൽ – 10 ഫാമിലി റെസ്റ്റോറന്റ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും നാലായിരം റിയാൽ ക്യാഷ് പ്രൈസും ലഭിക്കും.

റണ്ണേഴ്സിന് പ്രിൻ്റക്സ് സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിയും സമ യുണൈറ്റഡ് ട്രേഡിങ് കമ്പനി സ്പോൺസർ ചെയ്യുന്ന മുവ്വായിരം റിയാൽ ക്യാഷ് പ്രൈസുമാണ് സമ്മാനമായി ലഭിക്കുക. കാണികൾക്ക് വേണ്ടി  കൂപ്പൺ നറുക്കെടുപ്പിൽ ജിദ്ദ – കോഴിക്കോട് എയർ ടിക്കറ്റ്, ടി. വി, ഗ്രഹോപകരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളും കൂടാതെ വിവിധ വ്യക്തിഗത സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ടൂർണമെന്റിന്റെ ഫിക്സ്ച്ചർ ബ്രോഷർ പ്രകാശന കർമ്മം ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ്‌ പി. എം മായീൻ കുട്ടിക്ക് നൽകി ഹക്കീം പാറക്കൽ നിർവഹിച്ചു.

ജിദ്ദയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഹക്കീം പാറക്കൽ, ഇസ്മായിൽ കുരിപ്പൊയിൽ, ഹുസൈൻ ചുള്ളിയോട്, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഫിറോസ് പോരൂർ, സൈഫു വാഴയിൽ, അലവി ഹാജി കാരിമുക്ക്, ആസാദ്‌ കന്നങ്ങാടൻ, കെ. സി ശരീഫ്, ഷൗക്കത്ത് പരപ്പനങ്ങാടി, മുസ്തഫ പേരുവള്ളൂർ, മജീദ് ചേറൂർ തുടങ്ങിയവർ പങ്കെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!