ഇൻഡിഗോ വിമാനത്തിൻ്റെ എഞ്ചിന് തീപിടിച്ചു; ഡൽഹി വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് – വീഡിയോ

ഇൻഡിഗോ വിമാനത്തിൻ്റെ എഞ്ചിന് തീപിടിച്ചു. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വെള്ളിയാഴ്ചയാണ് സംഭവം.

180 ലധികം യാത്രക്കാരുമായി ഡെൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന 6E-2131  വിമാനത്തിനാണ് തീ പിടിച്ചതെന്ന്  ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.

ഡെൽഹി വിമാനത്താവളത്തിൽ നിന്നും വിമാനം പറന്നുയർന്ന ഉടനെയാണ് എഞ്ചിനിൽ തീ കണ്ടത്.  തിരിച്ചിറക്കിയ ശേഷവും വിമാനത്തിൻ്റെ എഞ്ചിനിൽ നിന്ന് തീ പാറുന്നത് ദൃശ്യങ്ങളിൽ കാണാം.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആളപായങ്ങളില്ലെന്നും എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

 

Share
error: Content is protected !!