ചരിത്രത്തിൽ ആദ്യമായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‍സിലേക്ക് മത്സരിക്കാൻ വിദേശിയും

ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് വിദേശ നിക്ഷേപകനും. ജിദ്ദ ചേംബറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശ നിക്ഷേപകന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. മൂന്നു വനിതകളും ഒരു വിദേശ നിക്ഷേപകനും അടക്കം 42 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതെനന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി അറിയിച്ചു.

വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്ക് വഴി 24 ദിവസത്തിനിടെയാണ് ഇത്രയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. വാണിജ്യ മന്ത്രാലയം നിര്‍ണയിച്ച വ്യവസ്ഥകള്‍ക്കും നിയമാവലികള്‍ക്കും അനുസൃതമായി നാമനിര്‍ദേശ പത്രിക സ്വീകരണ പ്രക്രിയ സുഗമമായാണ് പൂര്‍ത്തിയായതെന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അല്‍ മാലികി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!