യുഎഇയില്‍ വാഹനത്തിൻ്റെ ടയര്‍ പൊട്ടി അപകടം; രണ്ട് മലയാളികള്‍ മരിച്ചു

യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി.ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. മലീഹ റോഡിൽ ഇന്ന് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്.

ഫുജൈറ കേന്ദ്രീകരിച്ച്​ ഫാൻസി ആഭരണ ബിസിനസ്​ നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക്​ കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നു.

സുന്നി, മർകസ് പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകരാണ്.

കൂടുതൽ വിവരങ്ങൾ ഉടൻ..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!