കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി

കോഴിക്കോട് സ്വദേശി ദമ്മാമില്‍ നിര്യാതനായി. പുനൂര്‍ കക്കാട്ടുമ്മല്‍ പരേതനായ ഉമറിന്റെ മകന്‍ അബ്ദുറഹ്മാന്‍ (അദ്രേയ് – 57) ആണ് മരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ശാദിയ, സന ഫാത്തിമ, നഷ ഫാത്തിമ. മരുമകന്‍: സജ്ജാദ് (കരിയാത്തന്‍ കാവ്). സഹോദരങ്ങള്‍: മുഹമ്മദ്, അഷ്‌റഫ്, മൂസഉമര്‍, അബൂബക്കര്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍, സൈനബ, ആമിന, പരേതനായ ഇബ്രാഹിം.

മൃതദേഹം നാട്ടില്‍ എത്തിച്ച് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ ഇഖ്ബാല്‍ ആനമങ്ങാടും ഗഫൂര്‍ നിലമ്പൂരും ആണ് രേഖകള്‍ ശരിയാക്കാന്‍ രംഗത്തുള്ളത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share