സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, പുതിയ വിമാന കമ്പനി 2024 ൽ സർവീസ് ആരംഭിക്കും

സൗദി അറേബ്യയിൽ അടുത്ത അഞ്ച് വർഷത്തിനുളളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ പറഞ്ഞു. വിവിധ പദ്ധതികളിലൂടെയാണ് ഇത് സാധ്യമാകുക. എന്നാൽ സ്വകാര്യ മേഖലയുമായി ഫണ്ട് മത്സരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫണ്ടിൻ്റെ വിദേശ നിക്ഷേപ പദ്ധതികളും പുതിയ വിമാന കമ്പനിയും ഉടനെ ആരംഭിക്കുമെന്നും ഗവർണർ പറഞ്ഞു.

സ്വകാര്യ മേഖലയുമായി ഫണ്ട് മത്സരിക്കുന്നില്ലെന്നും, മറിച്ച് വിവിധ മേഖലകൾ വികസിപ്പിക്കുന്നതിനും പ്രശ്‌നബാധിതരായ കമ്പനികളെ രക്ഷിക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2015 ൽ സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്തി 150 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ അത് 600 ബില്യൺ ഡോളർ കവിഞ്ഞിട്ടുണ്ട്. മാത്രവുമല്ല 2015ൽ 3 ശതമാനത്തിൽ കൂടുതൽ വരുമാനം ലഭിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അത് 8 ശതമാനം കവിഞ്ഞതായും അൽ റുമയ്യാൻ വെളിപ്പെടുത്തി.

 

പുതിയ എയർലൈനുകൾ

ഫണ്ട് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ എയർലൈനിനെക്കുറിച്ച് അൽ-റുമയ്യൻ സംസാരിച്ചു. അതിന്റെ ആദ്യ ഫ്ലൈറ്റുകൾ 2024 ൽ സർവീസ് ആരംഭിക്കും. റിയാദിലായിരിക്കും പുതിയ വിമാന കമ്പനിയുടെ ഹബ്ബ്. അവിടെ നിന്ന് മറ്റ് പ്രാദേശിക, അന്തർദ്ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തും.

ഈ പദ്ധതിക്കായി ലോകത്തിലെ ഏറ്റവും മികച്ച നേതാക്കന്മാരുടെ ഒരു വലിയ നിരയെ നിയമിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ ഒരു മാസത്തിനകം റിയാദിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!