മക്കയിൽ വിദേശിക്ക് നേരെ വെടിയുതിർത്തു; സ്വദേശി പൗരൻ അറസ്റ്റിൽ
മക്കയിലെ അസീസിയ്യയിൽ ഒരു വിദേശിക്ക് നേരെ സ്വദേശി യുവാവ് വെടിയുതിർത്തു. സുഡാനി പൌരനാണ് സ്വദേശിയിൽ നിന്നും വെടിയേറ്റത്. ഇയാളുടെ വയറിൽ രണ്ട് ബുള്ളറ്റും, കാലിൽ ഒരു ബുള്ളറ്റം പതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ നാൽപ്പത് വയസ്സോളം തോന്നിപ്പിക്കുന്ന സ്വദേശി പിടിയിലായി.
വെടിയേറ്റ സുഡാനി പൌരന് 36 വയസ്സാണുള്ളത്. പ്രതിയുമായുളള മുൻ തർക്കമാണ് ആക്രമത്തിന് കാരണം. രണ്ട് മാസം മുമ്പ് സുർാനിയെ വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ അതിന് ശേഷം ഇരുവരും തമ്മിൽ അനുരഞ്ജനത്തിലെത്തിയിരുന്നു.
പിസ്റ്റൾ കൈവശം വച്ച പ്രതിയെ സുരക്ഷാ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ സൂചിപ്പിച്ചു.കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് 4 ബുള്ളറ്റ് കേസിംഗുകൾ കണ്ടെത്തിയിട്ടുണ്ട്.
വെടിയേറ്റ സുഡാനി പൌരനെ മക്കയിലെ അൽ നൂർ സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇയാൾക് ഇപ്പോഴും മെഡിക്കൽ പരിചരണത്തിലാണ്. കുറ്റവാളിയെ അധികാരപരിധിയുടെ അടിസ്ഥാനത്തിൽ അസീസിയ പോലീസ് സ്റ്റേഷനിലും പബ്ലിക് പ്രോസിക്യൂഷനിലും അന്വേഷണത്തിനായി റഫർ ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അതേ സമയം രണ്ട് മാസം മുമ്പ് തന്റെ ബന്ധുവിന് പ്രതിയിൽ നിന്ന് വധഭീഷണി സന്ദേശം ലഭിച്ചതായും ഔദ്യോഗികമായി പരാതി നൽകിയെന്നും പരിചയക്കാരുടെ ഇടപെടലിനെ തുടർന്ന് ഇരുവരും തമ്മിൽ ഒത്തുതീർപ്പും അനുരഞ്ജനവും നടന്നതായും വെടിയേറ്റയാളുടെ ബന്ധു പറഞ്ഞു. എന്നാൽ അനുരഞ്ജനത്തിന് ശേഷവും പ്രതി തന്റെ ഭീഷണി നടപ്പിലാക്കിയതും മൂന്ന് മാരകമായ ഷോട്ടുകളിലൂടെ കൊല്ലാൻ ശ്രമിച്ചതും അത്ഭുതപ്പെടുത്തുന്നതായി പരിക്കേറ്റ സുഡാനിയുടെ ബന്ധു കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക