ഫുട്‌ബോൾ മത്സരത്തെ തുടർന്ന് സ്‌റ്റേഡിയത്തിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 174 ആയി. 180 ലേറെ പേർക്ക് പരിക്കേറ്റു
ഇന്തോനേഷ്യയില്‍ ഫുട്ബാള്‍ മത്സരത്തിനിടെയുണ്ടായ കലാപത്തെ തുടർന്നുള്ള തിക്കിലും തിരക്കിലുംപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 174 ആയി. 180 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കിഴക്കൻ ജാവ പ്രവിശ്യയിലെ കാന്‍ജുര്‍ഹാന്‍ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ആരാധകർ ഗ്രൌണ്ടിലേക്ക് ഇരച്ച് കയറിയത്. തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ജാവനീസ് ക്ലബ്ബുകളായ അരേമയുടെയും പെർസെബയ സുരബായയുടെയും ആരാധകർ തമ്മിലാണ് ഏറ്റുമുട്ടിയത്.
NEW – Over 100 people were killed tonight in riots that broke out at a football match in Indonesia.pic.twitter.com/hGZEwQyHmL
— Disclose.tv (@disclosetv) October 1, 2022
തോറ്റ ടീമായ അരേമ എഫ്‌സിയുടെ ആരാധകര്‍ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ആരാധകരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതോടെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചതെന്ന് ഈസ്റ്റ് ജാവ പൊലിസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
കിഴക്കൻ നഗരമായ മലാങ്മിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ലോകത്തിലെ ഏറ്റവും മാരകമായ കായിക സ്റ്റേഡിയം ദുരന്തങ്ങളിലൊന്നായിരുന്നു ഇത്. സംഭവത്തിൽ രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. ഗ്രൌണ്ടിൽ നിന്നും ആരാധകരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ അനുനയ ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോഴാണ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നത്.
കൊല്ലപ്പെട്ടവരിൽ പലരും ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്കുള്ള ഗേറ്റിലേക്ക് പലരും ഞെരിഞ്ഞമർന്ന് ശ്വാസം മുട്ടിമരിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പലരും പൊലീസിനെ ആക്രമിച്ചു. കാറുകൾ മറിച്ചിട്ടും മറ്റും ആക്രമിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് അഞ്ച് വയസ്സ് മാത്രം പ്രായമുളള കുട്ടിയാണ്.
Indonesia: 129 killed, several injured in stampede at a football match after riot #ITVideo #Indonesia #EastJava pic.twitter.com/X0Kgru8PCZ
— IndiaToday (@IndiaToday) October 2, 2022
തങ്ങളുടെ ടീം തോറ്റതിന് പിന്നാലെ ആയിരക്കണക്കിന് അരേമ ആരാധകർ മൈതാനത്തേക്ക് ഓടിയെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആരാധകരും പോലീസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് രാജ്യത്തെ ഫുട്ബോൾ മത്സരങ്ങളുടെ സുരക്ഷാ അവലോകനം നടത്താൻ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഞായറാഴ്ച ഉത്തരവിട്ടു.
At least 125 people have been killed and dozens more injured in one of the world’s deadliest stadium disasters after a riot and stampede at an Indonesian football match ⤵️
🔗: https://t.co/9DMF17kfiC pic.twitter.com/XVql2HztXY
— Al Jazeera English (@AJEnglish) October 2, 2022
ഇന്തോനേഷ്യ ഫുട്ബാള്‍ അസോസിയേഷന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവം ഇന്തോനേഷ്യന്‍ ഫുട്‌ബോളിനെ കളങ്കപ്പെടുത്തിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നെന്നും ഇരകളുടെ കുടുംബങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചു.
ടിയർ ഗ്യാസ് പ്രയോഗം ഉൾപ്പെടെയുള്ള ഗ്രൗണ്ടിലെ സുരക്ഷ നടപടികളെ കുറിച്ച് ഇന്തോനേഷ്യയിലെ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം പ്രഖ്യാപിച്ചിച്ചുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക