സൗദിയിൽ മലയാളി പ്രവാസി ന്യൂമോണിയ ബാധിച്ച് മരിച്ചു

ഒറ്റപ്പാലം സ്വദേശി മക്കയിൽ മരിച്ചു. ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ എന്ന ഹൈദ്രുവാണ് മരിച്ചത്. 52 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

വര്‍ഷങ്ങളായി മക്കയില്‍ ഉംറ ഗ്രൂപ്പ്കള്‍ക്ക് കാറ്ററിംഗ് സര്‍വ്വീസ് നടത്തിവരികയായിരുന്നു. ഖബറടക്കം മക്കയിലെ ഷറായ ഖബറിസ്ഥാനില്‍ നടന്നു. ചികിത്സക്കും, ഖബറടക്കത്തിനും വേണ്ടി  സാലിഹ് വാണിയമ്പലം, റഷീദ് മണ്ണാര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നവോദയ ജീവകാരുണ്യ വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു.

ചേക്കു വെന്‍മരത്തില്‍ (പിതാവ് ) ഫാത്തിമ (മാതാവ് ) നബീസതുല്‍ മിസ്‌രിയ (ഭാര്യ) ആയിശബി(മകള്‍) ഫാത്തിമ ഹിബ (മകള്‍) ഇസ്മത് ഷിറിന്‍ (മകള്‍)സഹോദരങ്ങള്‍: ഖദീജ, ഹസ്സന്‍ , ഹുസ്സന്‍ (കുവൈത്ത്) കുഞ്ഞുമുഹമ്മദ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share