92-ാമത് സൗദി ദേശീയദിനം; ആഭ്യന്തര വിമാനയാത്രക്ക് 92 റിയാൽ മാത്രം, പ്രത്യേക ഇളവുമായി സൗദി എയർലൈൻസ്

സൗദി അറേബ്യയുടെ 92 ആം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ആഭ്യന്തര വിമാനയാത്രക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു.  ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസാണ് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്.

ഒരു വശത്തേക്ക് 92 റിയാൽ മുതൽ സൗദിയിലെ വിവിധ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാമെന്നാണ് വിമാന കമ്പനി അറിയിച്ചു.

സെപ്തംബർ 21- മുതൽ 23 വരെ സൗദിയ വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള തീയതിക്കുള്ളിൽ ഇക്കോണമി വിഭാഗത്തിലെ ഗസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ആനുകൂല്യം.

നേരിട്ടുള്ള വിമാന സർവീസിന് മാത്രമാണ് നിരക്കിളവ് ബാധകമാവുകയെന്നും സൗദി എയർലൈൻസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!