ദൈവം പറഞ്ഞു കാലു വാരാന്‍. അങ്ങിനെയാണ് കോണ്ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയതെന്ന് ഗോവയിലെ കോണ്‍ഗ്രസ്സ് നേതാവ്

പ​നാ​ജി: സ്വ​ന്തം പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ച് മ​റു​ക​ണ്ടം ചാ​ടി​യ​ത് ഈ​ശ്വ​ര​ൻ പ​റ​ഞ്ഞി​ട്ടെ​ന്ന് കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ഗോ​വ​യി​ലെ മു​തി​ർ​ന്ന നേ​താ​വ് ദി​ഗം​ബ​ർ കാ​മ​ത്ത്. ഗോ​വ​യി​ലെ 11 കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രി​ൽ കാ​മ​ത്ത് ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​രാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യി​ലേ​ക്ക് മാ​റി​യ​ത്.

 

ഏ​ഴ് മാ​സം മു​ൻ​പ് കൂ​റു​മാ​റ്റം ന​ട​ത്തി​ല്ലെ​ന്ന് പ​ള്ളി​യി​ലും മോ​സ്കി​ലും ക്ഷേ​ത്ര​ത്തി​ലും സ​ത്യം ചെ​യ്ത​വ​രാ​ണ് ഒ​ടു​വി​ൽ കാ​ലു​വാ​രി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ത​ങ്ങ​ൾ‌ പാ​ർ​ട്ടി​വി​ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു.

ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​ന് മു​മ്പ് താ​നും ബാ​ക്കി​യു​ള്ള എം​എ​ൽ​എ​മാ​രും ഈ​ശ്വ​ര​ന്‍റെ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നെ​ന്നും ഈ​ശ്വ​ര​ൻ സ​മ്മ​തി​ച്ചെ​ന്നു​മാ​ണ് കൂ​റു​മാ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ദി​ഗം​ബ​ർ കാ​മ​ത്ത് ന്യാ​യീ​ക​ര​ണം ന​ട​ത്തി​യ​ത്. താ​ൻ ദൈ​വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ്. കോ​ൺ​ഗ്ര​സ് വി​ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് സ​ത്യം ചെ​യ്ത​താ​ണ്.

 

എ​ന്നാ​ൽ താ​ൻ വീ​ണ്ടും വീ​ണ്ടും ക്ഷേ​ത്ര​ത്തി​ൽ പോ​യി, എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ഈ​ശ്വ​ര​നോ​ട് ചോ​ദി​ച്ചു. നി​ങ്ങ​ൾ​ക്ക് ന​ല്ല​ത് എ​ന്താ​ണോ അ​തു ചെ​യ്യാ​ൻ ദൈ​വം ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്ന് ഗോ​വ മു​ൻ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​റു​മാ​റി​ല്ലെ​ന്ന് സ​ത്യം ചെ​യ്ത​ത്. ത​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​നും മ​സ്ജി​ദി​നും പ​ള്ളി​ക്കും മു​ന്നി​ൽ സ​ത്യം ചെ​യ്തു. ഇ​ന്ന് ബോ​സ് രാ​ഹു​ൽ ജി​ക്ക് മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു- കൂ​റു​മാ​റി​യ​വ​രി​ൽ ഒ​രാ​ളാ​യ സ​ങ്ക​ൽ​പ് അ​മോ​ങ്ക​ർ അ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

 

 

Share
error: Content is protected !!