സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം തിരൂരിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് അനീസ് (42) സൌദി അറേബ്യയിലെ ജിദ്ദ നാഷണൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. പരേതനായ ചമ്രവട്ടം തോട്ടുങ്ങൽ പറമ്പിൽ അസീസിൻ്റെ മകനാണ് മുഹമ്മദ് അനീസ്. ഹൃദയാഘാതത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.  ചികിൽത്സയുടെ ഭാഗമായി ആൻജിയോഗ്രാം ചെയ്യുകയും തുടർന്ന്, ഹൃദയ ധമനികളിൽ ബ്ലോക്ക് കണ്ടത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിയും ചെയ്യുകയുണ്ടായി. അതിന് ശേഷവും ഒന്നിൽ കൂടുതൽ തവണ ഹൃദയാഘാതമുണ്ടാകുകയും, തുടർന്ന് മരണപ്പെടുകയായിരുന്നു.

ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ഫിക്സ് എന്ന മെക്കാനിക്കൽ ഇലെക്ട്രിക്കൽ കമ്പനിയിൽ ജേഷ്ട സഹോദരൻ മുഹമ്മദ് ഷാഫിയുടെ കൂടെ ജോലി ചെയ്തു വരികയായിരുന്നു. എട്ടു മാസങ്ങൾക്കു മുമ്പാണ് ഇരുവരും ഒരുമിച്ച് നാട്ടിൽ നിന്നും അവധികഴിഞ്ഞ് തിരിച്ചെത്തിയത്. മറ്റൊരു സഹോദരൻ കുഞ്ഞി മരക്കാർ ഉംറ ആവശ്യാർത്ഥം വന്നിരുന്നു. അവരും ഇപ്പോൾ ജിദ്ദയിലുണ്ട്.  ഇവരെ കൂടാതെ മുഹമ്മദ് അലി, അബൂബക്കർ, ഷംസു എന്നീ സഹോദരന്മാരും, ആമിന, മൈമൂന, ഫാത്തിമ, സഫിയ, ആയിശ എന്നീ സഹോദരിമാരുമുണ്ട്.  തെക്കേപുറത്തു റസീനയാണ് ഭാര്യ.

നടപടിക്രമങ്ങൾക്ക് പൂർത്തിയാക്കുന്നതിനായി സഹോദരങ്ങൾക്കൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മസൂദ് ബാലരാമപുരം, നൗഫൽ താനൂർ എന്നിവരും സജീവമായി രംഗത്തുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!