മലപ്പുറം കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; 16 പേർക്ക് പരിക്കേറ്റു – വീഡിയോ

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയില്‍ ലോറിയുമായി കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്തിൽ ചൊവ്വാഴ്ച രാവിലെ 9.30നാണ് അപകടം. ലോറി ഡ്രൈവർക്കും നിസ്സാര പരിക്കുകളുണ്ട്.

ലോഡുമായി വന്ന ലോറിയുമായി ടൂറിസ്റ്റ് ബസ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് വിമാനത്താവള റണ് വേയുടെ കിഴക്ക് ഭാഗത്താണ് അപകടം നടന്ന സ്ഥലം. നാട്ടുകാരും ഫയർ  ആൻ്റ് റസ്ക്യൂ ടീമും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

 

Share