ടൈഗർ ബാമിലും, പെൻസിൽ കട്ടറിലും, കുക്കിംങ്ങ് പാനിലും സ്വർണം കടത്താൻ ശ്രമിച്ചു; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ – വീഡിയോ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസ് സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തു.

സ്ത്രീകളുടെ ഹാൻഡ്ബാഗ്, പെൻസിൽ കട്ടർ, ടൈഗർ ബാം, കുക്കിങ്ങ് പാൻ എന്നിവയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പെൻസിൽ കൂർപ്പിക്കാൻ ഉപയോഗിക്കുന്ന കട്ടറിൻ്റെ ബ്ലേഡ് അഴിച്ച് മാറ്റി അവിടെ സ്വർണം കൊണ്ടുള്ള ബ്ലേഡ് സ്ഥാപിക്കുകയായിരുന്നു. തിരിച്ചറിയാതിരിക്കാനായി യഥാർത്ഥ ബ്ലേഡിൻ്റെ കളർ പൂശുകയും ചെയ്തു. ഇത്തരത്തിലുള്ള നിരവധി കട്ടറുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്

ടൈഗർ ബാം ബോട്ടിലിൽ ഒരിക്കലും കണ്ടെത്താനാകാത്തവിധമായിരുന്നു സ്വർണം ഒളിപ്പിച്ചത്. ടൈഗർ ബാമിൻ്റെ അടപ്പ് തുറന്നാൽ അടപ്പിനകത്ത് അടപ്പിൻ്റെ ഉൾഭാഗമാണെന്ന് തോന്നിപ്പിക്കും വിധം സ്വർണം ഒളിപ്പിക്കുകയായിരുന്നു. ഇതും തിരിച്ചറിയാതിരിക്കാനായി കളർ പൂശിയിട്ടുണ്ട്.

സ്ത്രീകളുടെ ഹാൻ്റ് ബാഗാണ് പ്രതി സ്വർണം കടത്താനായി ഉപയോഗിച്ച് മറ്റൊരു മാർഗം. ഹാൻ്റ് ബാഗിൻ്റെ ഇരു ഭാഗത്തുമായി ദണ്ഡ്‌ രൂപത്തിലാക്കി സ്വർണം ഒളിപ്പിക്കുകയായിരുന്നു. കൂടാതെ ഫ്രൈപാനിലും പ്രതി സമർത്തമായി സ്വർണം കടത്താൻ ഉപയോഗിച്ചതായി കണ്ടെത്തി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

 

Share
error: Content is protected !!