പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടല്ലേ…ജിസിസി ഹെൽത്ത് കൗൺസിൽ കാരണം വ്യക്തമാക്കുന്നു
പൊള്ളലേറ്റ പരിക്കുകൾ ചികിത്സിക്കാൻ പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാൽ പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് തെറ്റിദ്ധാരണ കൊണ്ട് മാത്രമാണെന്ന് ഗൾഫ് സഹകരണ കൗൺസിലിന്റെ ഹെൽത്ത് കൗൺസിൽ പറയുന്നു.
ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കാരണം നിങ്ങൾക്ക് തണുപ്പ് അനുഭവപ്പെട്ടേക്കാം. എന്നാൽ പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നതിലൂടെ വലിയ സങ്കീർണതകൾ ഉണ്ടാകാനിടയുണ്ടെന്ന് കൗൺസിൽ ഓർമ്മിപ്പിച്ചു. കൂടാതെ ഒലിവ് ഓയിലും വെണ്ണയും പുരട്ടുന്നതും പൊള്ളലേറ്റവരെ രക്ഷിക്കാനുള്ള പരിഹാരമായി കാണാനാകില്ലെന്നും കൗൺസിൽ വ്യക്തമാക്കി.
കാരണം പൊള്ളലേറ്റ ഭാഗത്ത് ഇവ പുരട്ടുന്നതോടെ ചർമ്മത്തിനടിയിൽ ചൂട് പിടിക്കുകയും പൊള്ളലിന്റെ സങ്കീർണതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. പൊള്ളലേറ്റവർ പൊള്ളലേറ്റ ഭാഗം 10 മുതൽ 20 മിനിറ്റ് വരെ ഇളം ചൂടുവെള്ളത്തിൽ മുക്കി വെക്കണം. ആവശ്യമാണെങ്കിൽ ഓയിൻ്റ്മെൻ്റുകളോ ക്രീമുകളോ ഉപയോഗിക്കാം. വേദന ശമിക്കുന്നില്ലെങ്കിൽ ആവശ്യത്തിന് വേദനസംഹാരികൾ കഴിക്കാമെന്നും കൗൺസിൽ വിശദീകരിച്ചു. എന്നിട്ടും വേദനക്ക് ശമനമില്ലെങ്കിൽ മെഡിക്കൽ ചികിത്സ തേടണമെന്നും കൗൺസിൽ ഓർമ്മിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക