മൊബൈൽ കട അടക്കുന്നത് വരെ കടക്കുള്ളിൽ ഒളിച്ചിരുന്നു; കടയടച്ച ശേഷം മോഷണം നടത്തി, പോലീസ് പിടിയിലായി
റിയാദിൽ മൊബൈൽ കടയിൽ മോഷണം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് പേർ യെമൻ പൌരന്മാരും ഒരാൾ സുഡാനി പൌരനുമാണ്.
ജീവനക്കാർ കടയടച്ച് പുറത്തിറങ്ങുന്നത് വരെ കടക്കുള്ളിൽ ഒളിഞ്ഞിരുന്ന പ്രതികൾ, കടയടച്ച് ജീവനക്കാർ പോയ ശേഷമാണ് മോഷണം നടത്തിയത്. 26 മൊബൈൽ ഫോണുകൾ ഇവർ മോഷ്ടിച്ചിട്ടുണ്ട്. അതിൽ 21 എണ്ണം വീണ്ടെടുത്തതായും, പ്രതികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക