ടൂറിസ്റ്റ് വിസ നേടിയവർക്ക് സൗദിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഉംറക്കും റൗളാ ശരീഫ് സന്ദർശനത്തിനുമുള്ള പെർമിറ്റുകൾ നേടാം
സൌദിയിലേക്കുള്ള ടൂറിസ്റ്റ് വിസനേടിയ ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറക്കും മദീനയിലെ റൌളാ ശരീഫ് സന്ദർശിക്കുന്നതിനുമുള്ള പെർമിറ്റുകൾ ഇഅ്തമർനാ ആപ്ലിക്കേഷൻ വഴി നേടാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
സൌദിയിലേക്കുള്ള ടൂറിസ്റ്റ് വിസ നേടിയ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും ഷെൺഗൺ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസയുള്ളവർക്കും, സൌദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇഅ്തമർനാ ആപ്പ് വഴി ഉംറക്കും റൌളാ ശരീഫിൽ പ്രാർത്ഥിക്കുന്നതിനുമുള്ള പെർമിറ്റുകൾ നേടാവുന്നതാണ്.
പുതിയ ഉംറ സീസണിൽ ഉംറ തീർഥാടനം പ്രോത്സാഹിപ്പുന്നതിനായി നിരവധി സൌകര്യങ്ങളാണ് സൌദി ഹജ്ജ് ഉംറ മന്ത്രാലയം നടപ്പിലാക്കിയത്. ഏത് തരം രാജ്യത്തെത്തുന്നവർക്കും ഉംറ ചെയ്യാൻ അനുമതി നൽകിയതും, ഉംറ വിസക്കാർക്ക് 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുമതി നൽകിയതും അതിൽ പ്രധാനമാണ്. കൂടാതെ ടൂറിസ്റ്റ് വിസകളുൾപ്പെടെ രാജ്യത്തേക്ക് വരാൻ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ അനുവദിച്ച് തുടങ്ങിയതും ഈ ഉംറ സീസണ് മുതലാണ്.
ലോകത്തുടനീളമുള്ള തീർഥാടകരുടെ വരവ് എളുപ്പവും സുഗമവും ആക്കുന്നതിനും, അവരുടെ അനുഭവങ്ങൾ സമ്പന്നമാക്കുന്നതിനും നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക