മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെയും മാധ്യമ പ്രവർത്തകനേയും മർദിച്ച സംഭവം: മുൻകൂർ ജാമ്യാപേക്ഷ തള്ളി; ഡിവൈഎഫ്ഐ പ്രവർത്തകർ കീഴടങ്ങി
മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ നാലുപേരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉൾപ്പെടെയുള്ളവരുടെ ഹർജിയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഇവർ കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.
എട്ടുപേരെ പ്രതിചേർത്തിട്ടുള്ള കേസിൽ അരുൺ ഒന്നാം പ്രതിയാണ്. കണ്ണൂർ നഗരത്തിൽ തന്നെ പ്രതികൾ ഉള്ളതായി വിവരം പുറത്തുവന്നിട്ടും ഒളിവിലാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇതോടെ പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമായി.
ഓഗസ്റ്റ് 31നായിരുന്നു മെഡിക്കൽ കോളജ് പ്രധാന കവാടത്തിലെ മൂന്നു സുരക്ഷാ ജീവനക്കാരെ അരുണിന്റെ നേതൃത്വത്തിലുള്ള പതിനാറംഗ സംഘം മർദിച്ചത്. മെഡിക്കൽ സൂപ്രണ്ടിനെ കാണാൻ അനുവദിക്കാത്തതാണ് പ്രശ്നത്തിന് തുടക്കം. ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പത്രത്തിലെ സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനും മർദനമേറ്റിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക