സൗദിയിലെ അൽ ബാഹയിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു

സൌദി അറേബ്യയിലെ അല്‍ബാഹയില്‍ ഞായറാഴ്ച വൈകുന്നേരം വീണ്ടും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാല്‍ ഖൈല്‍ അറിയിച്ചു. റിക്ടർ സ്‌കെയിലില്‍ 1.95 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഒരാഴ്ചക്കിടെ രണ്ടാമത്തെ ഭൂചലനമാണിത്. ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികളും പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച അൽ ബാഹയുടെ തെക്ക് പടിഞ്ഞാറുള്ള സബ്തുല്‍ അലായയില്‍ 3.62 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.  രണ്ട് സംഭവങ്ങളിലും ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share