സൌദിയിൽ മഹുറം ഒന്ന് ജൂലൈ 30ന് ശനിയാഴ്ചയെന്ന് സുപ്രീം കോടതി

നാളെ (വെള്ളിയാഴ്ച) ദുൽഹിജ്ജ മാസം 30 പൂർത്തിയാകുമെന്നും, ശനിയാഴ്ച മുഹറം ഒന്നായിരിക്കുമെന്നും സൌദി സുപ്രീം കോടതി അറിയിച്ചു.

ഇന്ന് മുഹറം മാസപ്പിറവി രാജ്യത്തെവിടെയും കണ്ടതായി വിവരം ലഭിച്ചിട്ടില്ല. അതിനാൽ ജൂലൈ 29ന് വെള്ളിയാഴ്ച ദുൽഹജ്ജ് 30 പൂർത്തിയാക്കണം.  ജൂലൈ 30ന് ശനിയാഴ്ചയായിരിക്കും മുഹറം ഒന്ന് ആരംഭിക്കുകയെന്നും സുപ്രീം കോടതിയിലെ മാസപ്പിറവി വിഭാഗം അറിയിച്ചു.

ഇതനുസരിച്ച് ഓഗസ്റ്റ് ഏഴിന് മുഹറം ഒമ്പതും, ഓഗസ്റ്റ് എട്ടിന് മുഹറം പത്തും ആയിരിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!