വയറും നെഞ്ചും ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ് ഇരട്ടകളായ മവദ്ദയുടേയും റഹ്മയുടേയും വേർപ്പെടുത്തൽ ശസ്ത്രക്രിയ ആരംഭിച്ചു – വീഡിയോ

യെമൻ സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് (വ്യാഴം) രാവിലെ റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലുള്ള കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ചാണ് ശസ്ത്രക്രിയ.  മൂന്ന് മാസം മുമ്പാണ് കുട്ടികൾ ജനിച്ചത്.

കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ജനറൽ സൂപ്പർവൈസറും മെഡിക്കൽ, സർജിക്കൽ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല അൽ-റബിയ, ഇരട്ടകളെ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടുപോയി. മാതാപിതാക്കൾ കുട്ടികൾക്ക് ചുംബനം കൊടുത്ത് തിയേറ്ററിലേക്ക് യാത്രയാക്കുന്ന രംഗം കരളലിയിപ്പിക്കുന്നതായിരുന്നു.

രണ്ട് മണിക്കൂറോളം എടുത്തേക്കാവുന്ന അനസ്‌തേഷ്യ ഘട്ടത്തിനും തുടർന്ന് വന്ധ്യംകരണ ഘട്ടത്തിനും ശേഷമാണ് ശസ്ത്രക്രിയ ആരംഭിക്കുക. കരളുകളും കുടലുകളും കൂടി ചേർന്ന നിലയിലാണ് കുട്ടികൾ ജനിച്ചത്.

ഏകദേശം 11 മണിക്കൂർ എടുക്കുന്ന ശസ്ത്രക്രിയ 6 ഘട്ടങ്ങളിലായി നടത്തും. ടെക്നീഷ്യൻമാർക്കും നഴ്സിംഗ് സ്റ്റാഫുകൾക്കും പുറമെ 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും ശസ്ത്രക്രിയയിൽ ഭാഗമാകും.

 

കുട്ടികളെ ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകുന്നു – വീഡിയോ

 

 

റോയൽ കോർട്ടിലെ ഉപദേശകനും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറും മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.

 

തിയേറ്ററിനകത്ത് കുട്ടികളെ അണുവിമുക്തമാക്കൽ

യെമനിലെ ഏദൻ ഗവർണറേറ്റിൽ നെഞ്ചും വയറും കൂടി ചേർന്ന നിലയിലാണ് സയാമീസ് ഇരട്ടകൾ ജനിച്ചത്. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകൻ സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് ശസ്ത്രക്രിയക്കായി കുട്ടികളെ സൌദിയിലേക്ക് കൊണ്ടുവന്നത്.

സയാമീസ് ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും കുടുംബം വേർപിരിയൽ ഓപ്പറേഷൻ നടത്താനുള്ള രാജ്യത്തിന്റെ മുൻകൈയ്ക്ക് നന്ദി അറിയിച്ചു. സഊദി അറേബ്യയിൽ നടക്കുന്ന 51-ാമത്തെ സയാമീസ് ശസ്ത്രക്രിയയാണിത്.

മവദ്ദയുടേയും റഹ്മയുടേയും വേർപ്പെടുത്തൽ ശസ്ത്രകിയ വിജയകരമാകട്ടെ എന്ന പ്രാർത്ഥനയിലാണ് ലോകം ഒന്നടങ്കം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കൂടുതൽ വീഡിയോകൾ

 

Share
error: Content is protected !!