മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് 11 വയസുകാരനെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹിനെയാണ് (11) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ സഹപാഠികളാണ് സാലിഹിനെ മദ്രസക്കുള്ളിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.  മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിൽ താമസിച്ചു പഠിച്ച് വരികയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് മാറ്റി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Share