മൊബൈൽ കടയിൽ പരിശോധന; വൻ സിം കാർഡ് ശേഖരം പിടികൂടി

സൌദി അറേബ്യയിലെ റിയാദിൽ മൊബൈൽ ഫോൺ കടയിൽ നടത്തിയ പരിശോധനയിൽ വൻ സിം കാർഡ് ശേഖരം കണ്ടെത്തി. നിയമ വിരുദ്ധമയാണ് സിം കാർഡുകൾ കടയിൽ വിൽപ്പന നടത്തിയിരുന്നത്.  കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ സംഘമാണ് പരിശോധനയിൽ സിം കാർഡ് ശേഖരം പിടികൂടിയത്.

സി.ഐ.ടി.സി ലൈസൻസില്ലാതെയും യഥാർഥ ഉപയോക്താക്കളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്താതെയുമായിരുന്നു സിം കാർഡുകൾ വിൽപ്പന നടത്തിയിരുന്നത്. ചട്ടവിരുദ്ധമായി വിൽപ്പന നടത്തിയതിന് സ്ഥാപന ഉടമക്ക് അധികൃതർ പിഴ ചുമത്തി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!