ദുബായിൽ മരിച്ച മനാഫിൻ്റെ ബന്ധുക്കളെ കണ്ടെത്തി. മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലേക്കയക്കും
കഴിഞ്ഞ ദിവസം ദുബൈയിൽവെച്ച് മരിച്ച കൊല്ലം ചവറ സ്വദേശി മനാഫ് ഗഫൂറിന്റെ (52) മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹത്തിൻ്റെ ബന്ധുക്കളെ കണ്ടെത്താൻ ദുബൈയിലെ സാമൂഹിക പ്രവര്‍കത്തകന്‍ നസീര്‍ വാടാനപ്പള്ളി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയിരുന്നു.
ഇതിനെ തുടർന്ന് മരിച്ച മനാഫിൻ്റെ ബന്ധുക്കൾ തന്നെ ബന്ധപ്പെട്ടതായും, മൃതദേഹം നാട്ടിലെക്കയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും, തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിലേക്കയക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നസീർ വാടാനപ്പള്ള മലയാളം ന്യൂസ് ഡെസ്കിനോട് പറഞ്ഞു.
കൊല്ലം ചവറയിലെ മുകുന്ദപുരത്തെ മടപ്പള്ളിയിൽ സഫ മൻസിലിൽ ഗഫൂറിൻ്റെയും റംലത്ത് ബീവിയുടേയും മകനാണ് മനാഫ്. സുൽഫത്ത് ബീവിയാണ് ഭാര്യ.
ദുബൈയിൽ വെച്ച് മനാഫ് മരിച്ചതായ വിവരം ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും സാമൂഹിക പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് മനാഫിൻ്റെ കുടുംബത്തെ തേടി നസീർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. റാസല്‍ഖൈമയിലെ പൊലീസ് മോര്‍ച്ചറിയിലാണ് മനാഫ് ഗഫൂറിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ മൃതദേഹം നാട്ടിലേക്കയക്കുമെന്നും, മനാഫിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നസീര്‍ വാടാനപ്പള്ളി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റുവാങ്ങാൻ ആളില്ലാതെ മലയാളിയുടെ മൃതദേഹം ദുബായ് മോർച്ചറിയിൽ