സൌദിയിൽ കാർ സർവിസ്​ സ്​റ്റേഷനിൽ തീപിടിത്തം; ഒരു മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി മരിച്ചു

സൌദിയിൽ റിയാദിലെ കാർ സർവിസ്​ സ്​റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട്​ ജോൺ ആണ് മരിച്ചത്​. 52 വയസ്സായിരുന്നു.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. റിയാദിലെ സുലൈയിൽ നാഷനൽ ഗാർഡ്​ ആശുപത്രിക്ക്​ സമീപമുള്ള സനാഇയിലെ സർവിസ്​ സ്​റ്റേഷനുകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്.

അഗ്​നിബാധയുണ്ടായ സമയത്ത്​ സർവിസ്​ സ്​റ്റേഷനിൽ 18 പേരുണ്ടായിരുന്നെന്നും റോബർട്ട്​ ഒഴികെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുയായിരുന്നെന്നുമാണ് കൂടെയുണ്ടായിരുന്നവരിൽ നിന്ന് ലഭിക്കുന്ന വിവരം. ഈ സമയത്ത് റോബർട്ട് ഉറക്കത്തിലായിരുന്നു. റോബർട്ടിനെ വിളിച്ചുണർത്തി തീപിടുത്തമുണ്ടായതായും, രക്ഷപ്പെടണമെന്നും അറിയിച്ച ശേഷമാണ് കൂടെയുണ്ടായിരുന്നവർ പുറത്തേക്കോടിയത്.

ദീർഘകാലം സൗദിയിലുണ്ടായിരുന്ന​ റോബർട്ട്​ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിൽ പോയിരുന്നു. ശേഷം ഒരു മാസം മുമ്പാണ് പുതിയ വിസയിൽ റിയാദിൽ തിരിച്ചെത്തിയത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!