വിമാനത്തിലെ പ്രതിഷേധം: മുൻ എം.എൽ.എ കെ.എസ് ശബരീനാഥിന് കോടതി ജാമ്യം അനുവദിച്ചു

മുൻ എം.എൽ.എ കെ.എസ് ശബരീനാഥിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവന്തപുരം വഞ്ചിയൂർ കോടതിയാണ് ഇരുഭാഗത്തിൻ്റേയും വാദങ്ങൾ കേട്ട ശേഷം ജാമ്യം അനുവദിച്ചത്. ജില്ലാ ജഡ്ജി പി.വി ബാലകൃഷ്ണനാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥനെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു പൊലീസിന്റെ അപേക്ഷ. മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.

കസ്റ്റഡി അപേക്ഷയും റിമാൻഡ് റിപ്പോർട്ടും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിച്ചത്. കേസിലെ നാലാം പ്രതിയാണ് ശബരീനാഥൻ.

വാട്സാപ് ഉപയോഗിച്ച ഫോൺ പരിശോധിക്കണമെന്നും അതിന് കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വാട്സാപ് ഉപയോഗിച്ച ഫോൺ മാറ്റിയെന്നും യഥാർഥ ഫോൺ കണ്ടെടുക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. യഥാർത്ഥ പോണ് ലഭിച്ചാൽ  മാത്രമേ മറ്റു പ്രതികളെ കണ്ടെത്താനാകൂവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ഗൂഢാലോചനയിൽ ശബരീനാഥൻ ആണ് ‘മാസ്റ്റർ ബ്രെയ്ൻ’ എന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

എന്നാൽ ഫോൺ ഉടൻ ഹാജരാക്കാമെന്ന് ശബരീനാഥൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മൂന്ന് മിനുട്ടിനകും ഹാജരാക്കാം എന്നും ശബരീനാഥ് പറഞ്ഞു.

മുഖ്യമന്ത്രിയെ വധിക്കാൻ ശബരീനാഥ് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

സ്ക്രീൻ ഷോട്ടല്ലാത്ത മറ്റെന്തെങ്കിലും തെളിവുകളുണ്ടോ എന്ന് കോടതി തിരിച്ച് ചോദിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കുവാനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതയിൽ ആവശ്യപ്പെട്ടു.

ഫോണ് ഹാജരാക്കാൻ തയ്യാറാണെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ അറിയിച്ചു. മൂന്ന് മിനുട്ടിനുള്ളിൽ ഫോണ് ഹാജരാക്കാൻ തയ്യാറാണെന്നും ശബരീ നാഥിൻ്റെ അഭിഭാഷകൻ അറിയിച്ചു.

ഫോണ് ഹാജരാക്കാൻ പ്രതി തയ്യാറാണെന്ന് അറിയിച്ച സാഹചര്യത്തിലും എന്തിനാണ് കസ്റ്റഡിയിൽ ചോദിക്കുന്നതെന്നും കോടതി തിരിച്ച് ചോദിച്ചു.

രാവിലെ 11 മണിക്ക് ശബരീ നാഥിൻ്റെ മുൻകൂർ ജാമ്യാപേക്ഷ  പരിഗണിക്കവെ,  പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അതിന് മുമ്പ് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അറസ്റ്റിൻ്റെ സമയ വിവരമുൾപ്പെടെയുള്ള രേഖകൾ കോടതിയിൽ ഹാജരാക്കണമെന്നും കോടതി പോലീസിനോട് നിർദ്ദേശിച്ചിരുന്നു.

കൂടുതൽ തെളിവുകൾ കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും, ഇത് പരിഗണിക്കാതെയാണ് കോടതി ജാമ്യം അനുവദിച്ചത്.

മുഖ്യ മന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിന് പിന്നിൽ ശബരീനാഥാണ് എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് വിവരം കോടതിയിൽ അഭിഭാഷകൻ അറിയിച്ചപ്പോഴും, മാധ്യമങ്ങളിൽ നിന്ന് മറച്ച് വെച്ചത് ഏറെ ചർച്ചായായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!