നാലുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻമാർ തട്ടിയെടുത്ത് കെട്ടിടത്തിൽ നിന്നും എറിഞ്ഞുകാെന്നു
നാലുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻമാർ കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞുകൊന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് നടുക്കുന്ന സംഭവം നടന്നത്.
മൂന്ന് നിലയുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് കുട്ടിയെ കുരങ്ങൻമാർ വലിച്ചെറിഞ്ഞതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ബറേലി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ലളിത് വർമ പറഞ്ഞു. ദുംഗ ഗ്രാമത്തിലെ 25 വയസുള്ള നിർദേശ് ഉപാധ്യായ എന്നയാളുടെ കുഞ്ഞാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം വീടിന് മുകളിൽ നിൽക്കുകയായിരുന്നു. പെട്ടെന്നാണ് കുരങ്ങൻമാരുടെ സംഘം ഇവരെ വളഞ്ഞത്. ദമ്പതികൾ കുരങ്ങുകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അവർ നിർദേശിനെ വളഞ്ഞു. നിർദേശിൻ്റെ കയ്യിലായിരുന്നു ആ സമയത്ത് കുഞ്ഞുണ്ടായിരുന്നത്.
ദമ്പതികൾ വീടിനുള്ളിലേക്ക് കയറാനായി ഗോവണിയുടെ നേർക്ക് കുഞ്ഞുമായി ഓടിയെങ്കിലും നിർദേശിന്റെ കൈയിൽ നിന്ന് കുഞ്ഞ് വഴുതിവീണു. നിർദേശ് കുട്ടിയെ എടുക്കാനായി ശമിച്ചെങ്കിലും അതിന് മുമ്പ്, ഒരു കുരങ്ങൻ നവജാതശിശുവിനെ തട്ടിയെടുത്ത് ഓടി. ഉടൻ തന്നെ കുഞ്ഞിനെ കുരങ്ങൻ കുഞ്ഞിനെ കെട്ടിടത്തിൽ നിന്നും താഴേക്ക് എറിഞ്ഞെന്നും പിതാവ് വിശദീകരിച്ചു. താഴേക്ക് വീണ കുട്ടി ഉടൻതന്നെ തന്നെ മരിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിനോദയാത്രയിലും മറ്റും ചെറിയ കുട്ടികളോടൊപ്പം മലയാളികൾ ധാരാളമായി കുരങ്ങൻമാരോട് ഇടപഴകുന്നത് സർവ്വസാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ കുരങ്ങൻമാരിൽ നിന്നുള്ള ആക്രമണങ്ങളെ കുറിച്ച് ജാഗ്രത പുലർത്തുക.