സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
സൌദിയിലെ റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി കബീർ മുഹമ്മദ് കണ്ണ് (60) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ 20 ദിവസത്തോളമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ വെൻറ്റിലേറ്ററിൽ തുടരുകയായിരുന്നു. ഇതിനിടെ ബുധനാഴ്ച രാവിലെയായിരുന്നു മരണം.
25 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.
പിതാവ്: മുഹമ്മദ് കണ്ണ്. മാതാവ്: അസുമ ബീവി. ഭാര്യ: ആമിന ബീഗം. മക്കൾ: ഫാത്തിമ, ഫാസിന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനൊപ്പം ഉമർ അമാനത്തു, മുജീബ് ഉപ്പട, സുഫിയാൻ, സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അമീൻ കളിയിക്കാവിള, നൂറുൽ അമീൻ കളിയിക്കാവിള, നവാസ് ബീമാപള്ളി തുടങ്ങിയവർ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക