പെരുന്നാൾ അവധിക്ക് ശേഷം വീണ്ടും വരുന്നു നാല് ദിവസം തുടർച്ചയായ അവധി

ബലിപെരുന്നാൾ ആഘോഷിക്കുന്നതിനായി യുഎഇ നിവാസികൾക്ക് അനുവദിച്ചിരുന്ന നാല് ദിവസത്തെ വാരാന്ത്യ അവധിക്ക് ശേഷം, ചൊവ്വാഴ്ച മുതൽ സ്വദേശികളും വിദേശികളും ജോലിയിലേക്ക് മടങ്ങിയെത്തി. ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കൾ വരെ രാജ്യത്തിന് ഔദ്യോഗിക അവധിയായിരുന്നു.

ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ ഔദ്യോഗിക അവധി ദിവസങ്ങളിൽ ഒന്നായിരുന്നു ബലിപെരുന്നാൾ അവധി. എന്നാൽ ഈ വർഷം തന്നെ നാല് ഔദ്യോഗിക അവധികൾ വരാനിരിക്കുന്നു. അതിൽ ആദ്യത്തേത് ഈ മസം തന്നെയാണ്. ജൂലൈ 30ന് ശനിയാഴ്ചയാണ് ആദ്യ അവധി. ഹിജ്റ വർഷ കലണ്ടർ പ്രകാരമുള്ള പുതുവർഷാവധി ജൂലൈ 30നാണ്.

മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ഒക്ടോബർ 8 ശനിയാഴ്ചയാണ് അടുത്ത ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ശനി-ഞായർ ദിവസങ്ങളിൽ സാധാരാണയായി അവധി ലഭിക്കുന്നവർക്ക് ഈ അവധി ദിനങ്ങൾക്ക് പ്രാധാന്യമില്ലെങ്കിലും, ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് ഇത് സ്വാഗതാർഹമായ ആശ്വാസമായിരിക്കും.

എന്നാൽ ഈ വർഷാവസാനം വരാനിരിക്കുന്ന തുടർച്ചയായ നാല് ദിവസത്തെ ഔദ്യോഗിക അവധി എല്ലാവർക്കും ആശ്വാസകരമായിരിക്കും.  അനുസ്മരണ ദിനവും യുഎഇ ദേശീയ ദിനവും ഉൾപ്പെടെയുള്ള അവധികൾ നാല് ദിവസത്തെ തുടർച്ചായ അവധിയായി മാറും. ഡിസംബർ 1, 2, 3 എന്നീ ദിവസങ്ങളിലാണ് അനുസ്മര ദിനവും ദേശീയ ദിനവും ആഘോഷിക്കുന്നതിനായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനോട് കൂടെ ഡിസംബർ 4 ഞായറാഴ്ചയിലെ സാധാരണ വാരാന്ത്യ അവധികൂടി ചേരുന്നതോടെ, ഫലത്തിൽ നാല് ദിവസം തുടർച്ചയായ അവധി ലഭിക്കും. എന്നാൽ ഈ അവധി ദിവസങ്ങളിൽ മിക്കതും യു.എ.ഇ യെ മാത്രം ബാധിക്കുന്നതായതിനാൽ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് ഗുണം ചെയ്യില്ല.

നേരത്തെ കൂട്ടി ആസുത്രണം ചെയ്താൽ വിദേശികൾക്ക് ഈ വർഷത്തെ ഔദ്യോഗിക അവധികളെ ഗുണപരമായി മാറ്റാം.
Share
error: Content is protected !!