ഗൾഫ് രാജ്യങ്ങളിൽ നാളെ ബലിപെരുന്നാൾ; കേരളത്തിൽ ഞായറാഴ്ച, പെരുന്നാൾ നമസ്കാര സമയം

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ (ശനിയാഴ്ച) ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ ഗൾഫ് രാജ്യങ്ങൾ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ പെരുന്നാളിനോടനുമബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങൾ ഉയർത്തിയിട്ടുണ്ട്. സൌദി അറേബ്യയിൽ പ്രത്യേകമായ കോവിഡ് നിയന്ത്രണങ്ങളില്ല. നിലവിലെ രീതി തുടരുന്നതാണ്. വിവിധ രാജ്യങ്ങളിലെ പെരുന്നാൾ നമസ്കാര സമയം ഇപ്രകാരമാണ്.

സൌദി അറേബ്യയിലെ പെരുന്നാൾ നമസ്കാര സമയം:

 

മക്ക: രാവിലെ 5:59

റിയാദ്: രാവിലെ 5:25

മദീന: രാവിലെ 5:54

നജ്റാൻ: രാവിലെ 5:49

തബൂക്ക്: രാവിലെ 5:58

ദമ്മാം: രാവിലെ 5:08

ഖസീം: രാവിലെ 5:33

അബഹ: രാവിലെ 5:55

 

യു.എ.ഇയിലെ പെരുന്നാൾ നമസ്കാര സമയം:

അബുദാബി സിറ്റി: രാവിലെ 5.57

അൽ ഐൻ: രാവിലെ 5.51

മദീനത്ത് സായിദ്: രാവിലെ 6.02

പെരുന്നാൾ നമസ്കാരത്തിന് എത്തുന്നവർ പാലിക്കേണ്ട കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളും യുഎഇയിലെ അധികാരികൾ പ്രഖ്യാപിച്ചു.

നമസ്കാരവും പ്രസംഗവും ഉൾപ്പെടെ ആകെ ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തും.

വിശ്വാസികൾ മാസ്‌ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും സ്വന്തമായി നമസ്കാര പരവതാനി കൊണ്ടുവരുകയും വേണം.

പ്രാർത്ഥനയ്ക്ക് മുമ്പും ശേഷവും ഒത്തുചേരലും ഹസ്തദാനങ്ങളും നിരോധിച്ചിരിക്കുന്നു.

 

ഒമാനിലെ പെരുന്നാൾ സമയക്രമം:

ഒമാനിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകൾക്കും പ്രാർത്ഥനക്ക് സൗകര്യമുണ്ട്.

ദിശ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ ആറ്മണിക്ക് അസൈബ സഹ്വ ടവറിന് പിൻവശത്തുള്ള ടർഫിൽ ഈദ് ഗാഹ് നടക്കും. ഖത്തറിൽ നിന്നുമുള്ള പ്രമുഖ പണ്ഡിതൻ ഡോ. അബ്ദുൽ വാസിഅ് നമസ്‌കാരത്തിന് നേതൃത്വം നൽകും.

സുവൈഖ് വിലായത്തിലെ ഖദറ അൽഹിലാൻ സ്റ്റേഡിയത്തിൽ രാവിയെ ആറിന് നടക്കുന്ന ഈദ് ഗാഹിന് ഹാഫിദ് ജുനൈസ് വണ്ടൂർ നേതൃത്വം നൽകും.

ജഅ്‌ലാൻ ബനി ബൂആലിയിലെ ആൽഹരീബ് ഗ്രൗണ്ടിൽ രാവിലെ 6.30ന് നടക്കുന്ന പെരുന്നാൾ നിസ്കാരത്തിന് താജുദ്ദീൻ അസ്ഹരി പെരുമ്പാവൂരാണ് നേതൃത്വം നൽകുക.

മുസന്ന ഷൂ പാർക്കിന് പിൻവശത്ത് രാവിലെ ആറ്മണിക്ക് നടകുന്ന ഈദ്ഗാഹിന് അസീസ് വയനാട് നേതൃത്വം നൽകും.

ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഒമാന്റെ ആഭിമുഖ്യത്തിലും വിവിധ ഇടങ്ങളിൽ രാവിലെ 6.15ന് ഈദ്ഗാഹുകൾ നടക്കും. റൂവിയിലെ കരാമ ഹൈപ്പർ മാർക്കറ്റിന് പാർക്കിങ്ങ് സ്ഥലത്ത് നടക്കുന്ന ഈദ് പ്രാർഥനക്ക് ഷെമീർ ചെന്ത്രാപ്പിന്നി നേതൃത്വം നൽകും. വാദി കബീർ ഇബ്‌ന് ഖൽദൂൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് ഹാഷിം അംഗടിമുകറും സുവൈഖിലെ ഫുഡ്‌സ് കോമ്പൗണ്ടിൽ നടക്കുന്ന പ്രാർഥനക്ക് നൗഷാദ് സ്വലാഹി പെരുമ്പാവൂരും നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

 

ഖത്തറിലെ പെരുന്നാൾ സമയക്രമം:

ഖത്തറിൽ എല്ലായിടത്തും രാവിലെ 5.05നാണ് ബലി പെരുന്നാൾ നമസ്‌കാരം. മതകാര്യ മന്ത്രാലയത്തിന് കീഴിൽ 588 കേന്ദ്രങ്ങളാണ് പെരുന്നാൾ നമസ്‌കാരത്തിനായി ഒരുക്കിയിരിക്കുന്നത്. ബലി പെരുന്നാൾ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും മൈതാനങ്ങളുടെയും പട്ടിക മതകാര്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!