ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

യു.എ.ഇ യിൽ ഈദ് അൽ അദ്ഹയുടെ (ബലിപെരുന്നാൾ) നമസ്കാരങ്ങളുടെ സമയം പ്രഖ്യാപിച്ചു. യുഎഇയിലുടനീളമുള്ള മുസ്‌ലിംകൾ ജൂലൈ 9 ന് പള്ളികളിലും ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കരിക്കുക. 

യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലെ പെരുന്നാൾ നമസ്കാര സമയം:

അബുദാബി സിറ്റി: രാവിലെ 5.57

അൽ ഐൻ: രാവിലെ 5.51

മദീനത്ത് സായിദ്: രാവിലെ 6.02

പെരുന്നാൾ നമസ്കാരത്തിന് എത്തുന്നവർ പാലിക്കേണ്ട കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളും യുഎഇയിലെ അധികാരികൾ പ്രഖ്യാപിച്ചു.

നമസ്കാരവും പ്രസംഗവും ഉൾപ്പെടെ ആകെ ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തും.

വിശ്വാസികൾ മാസ്‌ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും സ്വന്തമായി നമസ്കാര പരവതാനി കൊണ്ടുവരുകയും വേണം.

പ്രാർത്ഥനയ്ക്ക് മുമ്പും ശേഷവും ഒത്തുചേരലും ഹസ്തദാനങ്ങളും നിരോധിച്ചിരിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share