നാല് ലക്ഷത്തിൽ താഴെ തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി. മലയാളി തീർഥാടകരും മക്കയിലേക്ക് മടങ്ങി

ഹജ്ജിന് മുമ്പായി ഇത് വരെ 382,853 തീർഥാടകർ മദീനയിലെത്തി സന്ദർശനം പൂർത്തിയാക്കി. കേരളത്തിൽ നിന്ന് സ്വകാര്യ ഗ്രൂപ്പുകൾ വഴിയെത്തിയ തീർഥാടകർ ജിദ്ദ വിമാനത്താവളം വഴി മക്കയിലേക്കായിരുന്നു വന്നിരുന്നത്. ഇവർ ജൂണ് 24ന് മക്കയിൽ നിന്നും മദീനയിലേക്ക് സന്ദർശനത്തിനായി പുറപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ മുതൽ അവരും മക്കയിലേക്ക് ഹജ്ജിനായി പുറപ്പെട്ടു. ഇഹ്റാമിലാണ് മദീനയിൽ നിന്നും മക്കയിലേക്ക്  ഹജ്ജ് തീർഥാടകർ വന്നുകൊണ്ടിരിക്കുന്നത്.

നാളെ (ബുധൻ) രാത്രി മലയാളികളുൾപ്പെടെയുള്ള മുഴുവൻ തീർഥാടകരും തമ്പുകളുടെ നഗരിയായ മിനയിലേക്ക്  പുറപ്പെടും. ഹജ്ജ് തീരുന്നത് വരെ ഇനി തീർഥാടകർ മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലായിരിക്കും കഴിച്ച് കൂട്ടുക.

വെള്ളിയാഴ്ച സൂര്യാസ്തമനം വരെ അറഫയിൽ കഴിച്ച് കൂട്ടുന്ന തീർഥാടകർ, വെള്ളിയാഴ്ച സൂര്യാസ്തമനത്തിന് ശേഷം മുസ്ദലിഫയിലേക്ക് പുറപ്പെടും. മുസ്ദലിഫയിൽ നിന്ന് രാവിലെ മിനയിലേക്ക് പുറപ്പെടുന്ന തീർഥാടകർ പിന്നീടുള്ള ദിവസങ്ങളിൽ മിനയിലായിരിക്കും കഴിച്ച് കൂട്ടുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!