കണ്ടെയ്നറുകൾ ഇറക്കുന്നതിനിടെ അപകടം: മലയാളി മരിച്ചു
ഖത്തറിൽ വെയർഹൗസിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി മുത്താലം കിടങ്ങൻതടായിൽ മുഹമ്മദ് എന്ന ബാബുവാണ് മരിച്ചത്. 56 വയസ്സായിരുന്നു. ഖത്തറിൽ ഇൻഡസ്ട്രിയിൽ ഏരിയയിലാണ് സംഭവം. ഗോഡൗണ്ടിൽ വെച്ച് ജോലിക്കിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിലാണ് ഇദ്ദേഹം മരിച്ചത്.
ജോലി സ്ഥലത്ത് കണ്ടെയ്നറുകൾ ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹമദ് മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: കെട്ടാങ്ങൽ കണ്ടിയിൽ നഫീസ. മക്കൾ: ഷൗക്കത്ത് (സൗദി), ജംഷീറലി (ഖത്തർ), ജുമൈലത്ത് (എൻ.ജി.ഒ കോർട്ടേഴ്സ്), ജംഷീറ (മടവൂർ). മരുമക്കൾ: താജുദ്ദീൻ (എൻ.ജി.ഒ കോർട്ടേഴ്സ്), ഷമീർ (മടവൂർ), ബിസ്‌ന നസ്‌റീൻ (അരീക്കോട്), നസ്‌റീൻ (പാഴൂർ).
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക