വിമാന ടിക്കറ്റ് വർധനക്കെതിരെ സർക്കാർ ഇടപെടണം: മാറാക്കര ഗ്ലോബൽ കെഎംസിസി

ജിദ്ദ: ബലി പെരുന്നാളും സ്കൂൾ അവധിയും പ്രമാണിച്ചു ടിക്കറ്റ് നിരക്ക് വലിയ തോതിൽ വർധിപ്പിച്ചു നാട്ടിൽ വരുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന വിമാന കമ്പനികളുടെ നടപടിയിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പ്രതിഷേധിച്ചു. നിരക്ക് വർധനക്കെതിരെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരി കാരണം മിക്കവാറും പ്രവാസികൾ വർഷങ്ങൾക്ക് ശേഷമാണ് നാട്ടിൽ വരുന്നത്. ബലി പെരുന്നാൾ ആഘോഷിക്കാൻ വേണ്ടി വരുന്നവരും ഗൾഫിൽ സ്കൂൾ അവധി കാരണം കുടുംബ സമേതം നാട്ടിൽ വരുന്നവരെയും ടിക്കറ്റ് വർധന സരമായി ബാധിക്കുന്നുണ്ടെന്നും ഇക്കാര്യം കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണണമെന്നും മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!