ഈ വർഷത്തെ ഹജ്ജ് സീസണിൽ മക്കയിലേക്ക്  വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാനായി അഞ്ച് പാർക്കിംഗ് സ്ഥലങ്ങൾ തയ്യാറായതായി അധികൃതർ അറിയിച്ചു. 1.88 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാർക്കിംഗ് കേന്ദ്രങ്ങൾ മക്കയിലെ പ്രവേശന കവാടങ്ങളിലാണ് ഒരുക്കിയിട്ടുള്ളത്. അമ്പതിനായിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇവിടെ സൌകര്യമൊരുക്കിയിട്ടുണ്ട്.

ഹജ്ജ് സീസണിൽ മക്കയിലെ തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ മുനിസിപ്പാലിറ്റി വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് ഹോളി ക്യാപിറ്റൽ ഫോർ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് അണ്ടർ സെക്രട്ടറി ഹസ്സ അൽ ഷെരീഫ് പറഞ്ഞു.

കാർപാർക്കിംഗ് കേന്ദ്രങ്ങളിൽ സർക്കാർ വകുപ്പുകളുടെ ഓഫീസുകളും, തീർഥാടകർക്കുള്ള കാത്തിരിപ്പ് ഹാളുകൾ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടുന്ന അനുബന്ധ സൌകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഷെരീഫ് സൂചിപ്പിച്ചു,

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക