പെരുന്നാൾ അവധി ദിവസങ്ങളിലെ സൗദി ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
വരാനിരിക്കുന്ന പെരുന്നാൾ അവധി ദിവസങ്ങളിലെ സൗദി ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കന്ന ജവാസാത്ത് കേന്ദ്രങ്ങളും അനുബന്ധ വകുപ്പുകളും ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും പ്രവർത്തിക്കുക.
റിയാദിലെ സായാഹ്ന ഷിഫ്റ്റിലെ ജോലി അൽ-ഖർജ് ഗവർണറേറ്റിലെ അൽ-റോഷൻ മാളിലെ ഇലക്ട്രോണിക് സേവന വിഭാഗത്തിലും അൽ-റിമാൽ ജില്ലയിലെ പാസ്‌പോർട്ട് ഡിവിഷനിലും ഞായറാഴ്ച മുതൽ വ്യാഴം വരെ വൈകുന്നേരം 4:00 മുതൽ 9 വരെ ആയിരിക്കുമെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു.
മക്ക മേഖലയിലെ സായാഹ്ന ഷിഫ്റ്റിലെ ജോലി ജിദ്ദ തഹ്‌ലിയ മാളിലെ പാസ്‌പോർട്ട് ഡിവിഷനിലും സെറാഫി മാളിലും റെഡ് സീ മാളിലും വൈകുന്നേരം 5 മുതൽ രാത്രി 10 വരെ ആയിരിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി.
ജവാസാത്ത് കേന്ദ്രങ്ങളിലെത്തുന്ന സ്വദേശികളും വിദേശികളും “അബ്ഷർ” പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി ഒരു ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് എടുക്കേണ്ടതാണ്.
“അബ്ഷർ”, “മുഖീം” പ്ലാറ്റ്‌ഫോമുകളിലൂടെ ഇ-പാസ്‌പോർട്ട് സേവനങ്ങൾ അപേക്ഷിക്കുമ്പോൾ “തവാസുൽ” സേവനം ഉപയോഗിക്കണമെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക