കോസ്‌വേ വഴി ബഹറൈനിലേക്ക് പോകുന്ന വാഹനങ്ങളുടെ ഇൻഷൂറൻസ് പാക്കേജുകളെ കുറിച്ച് അധികൃതർ വിശദീകരിച്ചു

ദമ്മാം: സൌദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന കാറുകളുടെ ഇൻഷുറൻസ് ഫീസിനെ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ വിശദീകരിച്ചു.

യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ പോളിസികളനുസരിച്ച് 16.5 റിയാലിൽ തുടങ്ങി 26 റിയാലിൽ അവസാനിക്കുന്ന 3 വിഭാഗത്തിലുള്ള വാഹന ഇൻഷുറൻസ് ലഭ്യമാണെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.

കിംഗ് ഫഹദ് കോസ്‌വേ തുറമുഖത്ത് നിന്ന് ബഹ്‌റൈനിലേക്കുള്ള ട്രാൻസിറ്റ് സമയത്ത് ഇൻഷുറൻസ് പോളിസി നേടാൻ സാധിക്കും.  ഒരു വ്യക്തിയുടെ അന്വേഷണത്തോടുള്ള മറുപടിയിലാണ് കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ്റെ വിശദീകരണം.

സൌദിയിലേക്കും ബഹ്‌റൈനിലേക്കും ട്രാൻസിറ്റിലുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിനായി യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷനുമായി നേരത്തെ ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നു. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!