കുവൈത്തിലേക്ക് കുടുംബ സന്ദർശന വിസ അനുവദിക്കുന്നത് താൽക്കാലികമായി നിറുത്തിവെച്ചു

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കുടുംബ സന്ദർശക അനുവദിക്കില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്.

വിസാ നടപടികള്‍ക്കായി പുതിയ സംവിധാനം കൊണ്ടുവരുന്നതിന് മുന്നോടിയായി, ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബ-സന്ദര്‍ശക വിസ അനുവദിച്ചിരുന്നുള്ളൂ. 500 ദീനാറിന് മുകളില്‍ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഇവ നല്‍കിയിരുന്നത്. ഇതാണ് താല്‍ക്കാലികമായി നിര്‍ത്തിയത്.

അതേ സമയം വാണിജ്യ സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തിയിട്ടില്ല എന്നാണ് സൂചന. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന കുടുംബ വിസകൾ വീണ്ടും പുനരാരംഭിച്ചത് കഴിഞ്ഞ മാസം ആദ്യം മുതലായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!