സൗദി എയർലൈൻസ് വിമാനം ഫിലിപ്പീൻസിൽ അപകടത്തിൽപ്പെട്ടു; ആളപായമില്ല – ചിത്രങ്ങൾ

സൌദി എയർലൈൻസ് വിമാനം ഫിലിപ്പീൻസിൽ അപകടത്തിൽപ്പെട്ടു. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വിമാനം റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു.

മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വി്മാനത്താവളത്തിൽ ഇറങ്ങിയ ശേഷം ടെർമിനലിലേക്ക് നീങ്ങുന്നതിനിടെ ട്രാക്കിൽ നിന്ന് തെന്നിമാറി മണ്ണിൽ കുടുങ്ങുകയായിരുന്നുവെന്ന് സൌദി എയർലൈൻസ് വൃത്തങ്ങൾ വിശദീകരിച്ചു. സൌദി എയർലൈൻസിൻ്റെ ബോയിംഗ് 777 വിമാനമാണ് അപകടത്തിൽപെട്ടത്.

വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും, ആർക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഫിലിപ്പൈൻ അധികൃതരുടെ സാങ്കേതിക പ്രശ്നങ്ങൾ പരിശോധിച്ച് വരികയാണ്. സുരക്ഷ ഉറപ്പാക്കിയ ശേഷം വീണ്ടും സർവീസ് ആരംഭിക്കുമെന്നും സൌദി എയർലൈൻസ് വൃത്തങ്ങൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!