ഇറാനിൽ ഭൂചലനം; ബഹ്‌റൈൻ, സൗദി, ഖത്തർ, യുഎഇ എന്നിവിടങ്ങളിലും ഭൂചനം അനുഭവപ്പെട്ടു

ദുബായ്: ബുധനാഴ്ച രാവിലെ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ദുബായിലെ നിവാസികൾക്കും ഭൂചലനം അനുഭവപ്പെട്ടു.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് തെക്കൻ ഇറാനിൽ രാവിലെ 10.06 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

രാജ്യത്തെ താമസക്കാർക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും, “യുഎഇയിൽ” ഇത് ഒരു ഫലവും ഉണ്ടാക്കിയില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

എന്നാൽ യു.എ.ഇയിൽ നിരവധി താമസക്കാർ തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയവഴി റിപ്പോർട്ട് ചെയ്യുകയും മറ്റാർക്കെങ്കിലും ഭൂകമ്പം അനുഭവപ്പെട്ടോ എന്ന് അന്വോഷിക്കുന്നുമുണ്ടായിരുന്നു.

എന്നാൽ എവിടേയും ആളപായങ്ങളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!