സൌദിയിൽ പൊതുമേഖല സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

പൊതുമേഖലയിലും ഓഫീസിലും ഭരണപരമായ പ്രവർത്തനങ്ങളിലും പാലിക്കേണ്ട കൊവിഡ് പ്രതിരോധ പ്രോട്ടോകോളുകൾ പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖായ) പരിഷ്കരിച്ചു. നേരത്തെയുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം കോവിഡ് പ്രതിരോധ പ്രോട്ടോകോളുകൾ പരിഷ്കരിച്ചതിനെ തുടർന്നാണ് പൊതുമേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചത്.

ജീവനക്കാരുടെ ഹാജർ രേഖപ്പടെുത്തുന്ന  ഫിംഗർപ്രിന്റ് ഉപകരണം ഇനിമുതൽ ഉപയോഗിക്കാം. പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിരുന്ന താപനില അളക്കുന്ന ഉപകരണം ഇനി ആവശ്യമില്ല. അടച്ചിട്ടതും തുറസ്സായതുമായ ഒരിടത്തും സാമൂഹിക അകലം പാലിക്കേണ്ടതില്ല. മാസ്ക് ധരിക്കലും നിർബന്ധമില്ല. കൂടാതെ ടോയ്ലറ്റുകളും മറ്റു അനുബന്ധ സ്ഥലങ്ങളും അണുവിമുക്തമാക്കുക പോലുള്ള കോവിഡ് സംബന്ധമായി നടപ്പിലാക്കിയിരുന്ന എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും പിൻവലിച്ചു.

അബ്‌ഷർ സേവന ഉപകരണങ്ങൾ പോലുള്ള എല്ലാ പബ്ലിക് സ്‌ക്രീനുകളും, ടച്ച് സ്‌ക്രീൻ ഉപകരണങ്ങളും ഉപയോഗിക്കാം. സർക്കാർ സ്ഥാപനങ്ങളിൽ ഭക്ഷണം കഴിക്കുന്നതിന് റസ്റ്റോറൻ്റ് പ്രോട്ടോകോളുകൾ പാലിക്കണമെന്നും വിഖായ ശുപാർശ ചെയ്തു.

പുതിയ മാറ്റമനുസരിച്ച് സർക്കാർ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾ കൂടുതൽ എളുപ്പമാകും. അബ്ഷർ മെഷീനിൽ ഫിംഗർ പ്രിൻ്റ് നൽകുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ഇനി മുതൽ വിദേശികൾക്ക് എളുപ്പത്തിൽ ലഭിക്കുന്നതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

കൊറോണക്കെതിരായ നിയന്ത്രണങ്ങൾ പിൻവലിച്ചു; തവക്കൽനാ സ്റ്റാറ്റസും മാസ്കും ഒഴിവാക്കി

Share
error: Content is protected !!