കൊറോണക്കെതിരായ നിയന്ത്രണങ്ങൾ പിൻവലിച്ചു; തവക്കൽനാ സ്റ്റാറ്റസും മാസ്കും ഒഴിവാക്കി

റിയാദ്: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ പ്രഖ്യാപിച്ചിരുന്ന  നിയന്ത്രണങ്ങളും പ്രതിരോധങ്ങളും പിൻവലിച്ചതായി സൌദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

ഇനി മുതൽ രാജ്യത്ത് അടച്ചിച്ച സ്ഥലങ്ങളിലും മാസ്ക് ആവശ്യമില്ല. കൂടാതെ തവക്കൽനാ സ്റ്റാറ്റസ് പ്രദർശിപ്പിക്കാതെ എല്ലായിടത്തേക്കും പ്രവേശനം അനുവദിക്കും. ആഭ്യന്തര മന്ത്രാലയം പിൻവലിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്.

മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലും, പൊതു ആരോഗ്യ വിഭാഗത്തിൻ്റെ പ്രത്യേക നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിലും പരിപാടികളിലും മാത്രമേ ഇനി മുതൽ മാസ്ക് ധരിക്കൽ നിർബന്ധമുളളൂ. അടച്ചിട്ടതും തുറന്നതുമായ മറ്റു എല്ലാ സ്ഥലങ്ങളിലും ഇനി മുതൽ മാസ്ക് ഇല്ലാതെ പ്രവേശിക്കാം.

വാഹനങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങളിലും മാസ്ക് നിർബന്ധമില്ലെങ്കിലും, മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കും. എന്നാൽ ധരിക്കാത്തവർക്കെതിരിൽ നടപടിയുണ്ടാകില്ല.

വിവിധ ഇവന്റുകൾ, സ്ഥാപനങ്ങൾ, പ്രവർത്തനങ്ങൾ, വിമാനങ്ങൾ, വിമാനത്താവളങ്ങൾ പൊതുഗതാഗതം എന്നിവയിൽ പ്രവേശിക്കുന്നതിന് (തവകുൽന) ആപ്ലിക്കേഷനിൽ പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യ നിലയും പ്രദർശിപ്പിക്കേണ്ടതില്ല. എന്നാൽ അത്തരം പരിശോധന തുടരുന്നതിലൂടെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിലോ ഇവന്റുകളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ആവശ്യമെങ്കിൽ അധികൃതർക്ക് തവക്കൽന നില പ്രദർശിപ്പിക്കൽ നിർബന്ധമാക്കാം.

വിദേശ യാത്ര ആഗ്രഹിക്കുന്ന സഊദി പൗരന്മാർക്കുള്ള വാക്സിനേഷൻ സമയപരിധി നീട്ടി. യാത്ര ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ തന്നെ യാത്രക്കാർക്ക് കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതായിരുന്നു, എന്നാൽ ഇനി മുതൽ ആ സമയപരിധി എട്ട് മാസമായി നീട്ടിയിട്ടുണ്ട്.  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നതോ ഒഴിവാക്കിയതോ ആയ പ്രായ വിഭാഗങ്ങളുടെ. അവരുടെ ആരോഗ്യസ്ഥിതി “തവക്കൽന” ആപ്ലിക്കേഷനിൽ ദൃശ്യമാകുന്നില്ല.

എന്നാൽ രാജ്യത്ത് കോവിഡ് വാക്സിനും  അംഗീകൃത ബൂസ്റ്റർ ഡോസുകളും എടുക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ കുത്തിവയ്പ്പിനുള്ള ദേശീയ പദ്ധതി നടപ്പിലാക്കുന്നത് മാറ്റമില്ലാതെ തുടരും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

സൌദിയിൽ പൊതുമേഖല സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

Share

One thought on “കൊറോണക്കെതിരായ നിയന്ത്രണങ്ങൾ പിൻവലിച്ചു; തവക്കൽനാ സ്റ്റാറ്റസും മാസ്കും ഒഴിവാക്കി

Comments are closed.

error: Content is protected !!