വിദേശ വാഹനങ്ങള്‍ സൌദിയില്‍ എത്ര ദിവസം വരെ ഉപയോഗിക്കാം? അധികൃതരുടെ മറുപടി ഇങ്ങിനെ
റിയാദ്: വിദേശത്തു റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സൌദിയില്‍ ഉപയോഗിക്കാവുന്ന സാധാരണ കാലയളവ് 3 മാസമാണെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വ്യക്തമാക്കി.
സ്വകാര്യ ആവശ്യത്തിനായി വിദേശത്ത് നിന്ന് രണ്ട് വാഹനങ്ങൾ സൌദിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അതോറിറ്റി.
നിശ്ചിത കാലയളവ് കഴിഞ്ഞിട്ടും സൌദിയില്‍ തുടരുന്ന വിദേശ റെജിസ്ട്രേഷനില്‍ ഉള്ള വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. 3 മാസത്തിൽ കൂടുതൽ ഉള്ള ഓരോ ദിവസത്തിനും 20 റിയാൽ പിഴ ചുമത്തും, പിഴസംഖ്യ വാഹനത്തിന്റെ മൂല്യത്തിന്റെ 10% കവിയരുത് എന്നാണ് നിര്‍ദേശം.