ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി
ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി ഒമാനിലെ സലാലയിൽ നിര്യാതനായി. പാലക്കാട് തൃത്താല കൊപ്പം സ്വദേശി അരുതിയിൽ ഹംസയാണ് മരിച്ചത്. 52 വയസ്സായിരുന്നു. മിർ ബാത്തിലെ ഫുഡ് സ്റ്റഫ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 16 വർഷമായി സലാലയിൽ പ്രവാസിയാണ്. ഭാര്യ: ഹസീന മക്കൾ ആരിഫ, തൻസീന, സ്വാലിഹ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക