കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മദീനയിലെത്തി

മദീന: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘവും മദീനയിലെത്തി.മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാജിമാരെ ഇന്ത്യൻ കോണ്സുൽ ജനറലിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികളും, സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികളും സ്വീകരിച്ചു. എയർപോർട്ടിൽ ഇറങ്ങി ഹാജിമാർ നേരെ താമസ സ്ഥലത്തേക്കാണ് പോവുക.

രണ്ടാമത്തെ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർ കഴിഞ്ഞ ദിവസം ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർക്കുള്ള കുത്തിവെപ്പ്, യാത്രാരേഖകൾ ഇന്ന് (4.6.2022 ശനി) കൈമാറും. നാളെ (5.6.2022 ഞായർ) പുലർച്ചെ 12.50 നാണ് വിമാനം പുറപ്പെടുക.

കൊറോണ മഹാമാരിയുടെ പശ്ചാതലത്തിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏറ്റവും മികച്ച സേവനംഉറപ്പാക്കുന്നതിനുമായി ഈ വർഷത്തെ ഹജ്ജ് സീസണിൽ രാജ്യത്തിനുള്ളിൽ നിന്നുള്ള 150,000 തീർഥാടകർ ഉൾപ്പെടെ ഒരു ദശലക്ഷം തീർഥാടകരാണ് എത്തുക.

ഈ വർഷം ആദ്യമെത്തിയത് ഇന്തോനേഷ്യയിൽ നിന്നുള്ള തീർഥാടകരാണ്. മദീന വിമാനത്താവളത്തിലാണ് ഇവരും എത്തിയത്. ഇവരെ ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ സ്വീകരിച്ചു. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചാണ് തീർഥാടകരെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര തീർഥാടകർക്കുളള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇത് ജൂണ് 11 വരെ തുടരും. ഫൈസർ-ബയോൻടെക്, മോഡേണ, ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനിക്ക, ജോൺസൻ ആൻഡ് ജോൺസൻ, കോവോവാക്‌സ്, നോവാവാക്‌സ്, സിനോഫാം, സിനോവാക്, കോവാക്‌സിൻ, സ്പുട്‌നിക് എന്നീ വാക്‌സിനുകളാണ് സൌദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചത്. ഈ വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമേ ഹജ്ജിന് അവസരം ലഭിക്കുകയുള്ളൂ.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇന്തോനേഷ്യയിൽ നിന്നും മദീനയിലെത്തിയ തീർഥാടക സംഘത്തെ ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നു – വീഡിയോ

 

 

Share

One thought on “കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മദീനയിലെത്തി

Comments are closed.

error: Content is protected !!