ഹൃദയാഘാതം മൂലം മലയാളി താമസസ്ഥലത്ത് വെച്ച് മരിച്ചു
സൌദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദയിലെ കാർ ഹരാജിലെ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്. മലപ്പുറം കരുവാരക്കുണ്ടിലെ തരിശ് സ്വദേശി മുജീബ് റഹ്മാനാണ് മരിച്ചത്. 48 വയസ്സായിരുന്നു. അൽ ദുറാഖ് വെള്ള കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്നു.
കണക്കഞ്ചേരി മുഹമ്മദിൻ്റെ മകനാണ്. ഖദീജയാണ് മാതാവ്. ഭാര്യ: തസ്നിമ ആലുങ്ങൽ, മക്കൾ: അഹ്ഷാൻ (യു എ ഇ), അംജദ്, അൻഷ. സഹോദരങ്ങൾ: നാസർ, നജീബ്, അഷ്റഫ്, ആബിദ, സുനീറ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക