ഉംറ വിസയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് ഇന്ന് നിര്‍ത്തും. ഇനി ഹജ്ജിന് ശേഷം

മക്ക: ഉംറ വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഇന്നായിരിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ തീര്‍ഥാടകര്‍ക്ക് ശവ്വാല്‍ 30 വരെ സൌദിയിലേക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ട്. ദുല്‍ഖഅദ് അവസാനത്തോടെ എല്ലാ വിദേശ തീര്‍ഥാടകരും സൌദിയില്‍ നിന്നു മടങ്ങണം. ഹജ്ജിന് ശേഷമായിരിക്കും അടുത്ത ഉംറ സീസണ്‍ ആരംഭിക്കുക.

 

അതേസമയം ദുല്‍ഖഅദ് ഒന്നു മുതല്‍ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ സൌദിയില്‍ എത്തും. ആദ്യദിവസം സൌദിയിലെത്തുന്ന തീര്‍ഥാടകരില്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരും ഉണ്ടാകും.

Share